ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ തദ്ദേശ സ്വയംഭരണ ചരിത്രത്തിൽ വളരെ സവിശേഷവും മാതൃകാപരവുമായ സ്ഥാനമുള്ള സ്ഥാനമുള്ള ഒന്നാണ്. വേമ്പനാട്ടു കായൽ ബ്ലോക്കിൻറ്റെ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു.
പ്രസിദ്ധ ബസിലിക്ക പദവി ലഭിച്ച അർത്തുങ്കൽ പള്ളി,കടലിൽ ആറാട്ട് നടക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നായ കണിച്ചുകുളങ്ങര ക്ഷേത്രം,തങ്കി പള്ളി എന്നിവ ബ്ലോക്ക് പരിധിയിലാണ്.കേരളത്തിലെ ആയുർവ്വേദ - പച്ചമരുന്നുകളുടെ പ്രാധാന്യം ലോകജന
തയ്ക്ക് മുമ്പാകെ അറിയിച്ച ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥം രചിക്കാൻ സഹായിച്ച ഇട്ടിഅച്ചുതൻ്റെ ജന്മസ്ഥലം കടക്കരപ്പള്ളിയിലാണ്. കണ്ടമംഗലം ക്ഷേത്രം മാനവമൈത്രിയുടെ പ്രതീകമായി സ്ഥിതിചെയ്യുന്നു. പുരാതന കാലത്ത് വിദേശികൾ സഞ്ചരിച്ചിരുന്ന പായ്ക്കപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് കടക്കരപ്പള്ളിയിലെ തൈക്കൽ ആണ്. ബ്ലോക്കിൻ്റെ വടക്ക് അതിർത്തിയിൽ ചെങ്ങണ്ട ആറ് ആണ്. പ്രസിദ്ധമായ വാരനാട് ദേവീക്ഷേത്രം, ഇരയിമ്മൻ തമ്പി സ്മാരകം, വിശുദ്ധമായ തോമാശ്ലീഹയുടെ തീർത്ഥാടന കേന്ദ്രമായ കോക്കമം ഗലം പള്ളി, ബ്ലോക്കിൻ്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. തെക്ക് ഭാഗത്തായി ആര്യാട് ബ്ലോക്ക് സ്ഥിതിചെയ്യുന്നു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൻ്റെ വിസ്ത്യതി 92.27 ച.കി. മീറ്റർ ആണ്. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിൽ താമസിക്കുന്ന 70% ആളുകളും ദാരിദ്ര്യരേ ഖയ്ക്ക് താഴെ വരുമാനം ഉള്ളവരാണ്. കയർ, മത്സ്യം, കൃഷി എന്നീ മേഖലകളി ലാണ് തൊഴിൽ ചെയ്യുന്നത്. 1956 ൽ ആരംഭിച്ച കുഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചാ യത്ത്, പ്രകൃതി മനോഹരമായ പ്രദേശമാണ്.