പ്രാദേശിക സാമ്പത്തിക വികസനം 2026-2027
കയർ ഉത്പാദനത്തിന് ചകിരി വാങ്ങാൻ വനിതാ ഗ്രൂപ്പുകൾക്ക് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ധനസഹായം വിതരണം ചെയ്തു .വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തുകളിലുള്ള 14 വനിതാ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകി.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു .കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ദേശ് യു കൈമൾ അധ്യക്ഷനായി.ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ വരുൺ പദ്ധതി വിശദീകരിച്ചു .