വിജ്ഞാന കേരളം വർക്ക് റെഡിനെസ് പ്രോഗ്രാം

യുവജനങ്ങളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കാൻ  വർക്ക് റെഡിനസ് പരിശീലനം 

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 2026 -27വാർഷിക പദ്ധതിയുടെ ഭാഗമായി വിജ്ഞാനകേരളം ജോബ് സ്റ്റേഷന്റെ നേതൃത്വത്തിൽ യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ജൂൺ 22,23 തീയതികളിലായി വർക്ക് റെഡിനൻസ് പ്രോഗ്രാം ആരംഭിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധർമ്മിണി തമ്പാൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് അഡ്വ. ഉദേഷ് യു കൈമൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. സി.വി സുനിൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. രജി പ്രകാശൻ, ശ്രീ. കരുവ മോഹനൻ, ശ്രീമതി. ജിജി സോളമൻ, ശ്രീമതി. സജിത വിജയ്, അഡ്വ. ബിനിഷ് വിജയൻ എന്നിവർ ആശംസയും അറിയിച്ചു. വിജ്ഞാന കേരളം ബ്ലോക്ക് ഇന്‍റേണ്‍ ശ്രീമതി നിഖിത പ്രസാദ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.  കെ ഡിസ്ക് ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. സാം അലക്സ് നയിച്ച പരിശീലന പരിപാടിയിൽ വിവിധ പഞ്ചായത്തുകളിൽ നിന്നായി യുവജനങ്ങൾ പങ്കെടുത്തു.  തൊഴിൽ രംഗത്ത് വിജയിക്കാൻ ആവശ്യമായ ആത്മവിശ്വാസവും പ്രായോഗിക പരിജ്ഞാനവും യുവജനങ്ങൾക്ക് ലഭ്യമാക്കാൻ പരിശീലനം സഹായകരമാകുമെന്ന്  ഭരണസമിതി അറിയിച്ചു. 

 

 

വിജ്ഞാന കേരളം വർക്ക് റെഡിനെസ് പ്രോഗ്രാം